ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് പതിമൂന്നാം പതിപ്പിന്റെ ഷെഡ്യൂൾ പുറത്തു വിട്ട് സംഘാടകർ. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. മാർച്ച് 29ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉത്ഘാടന മത്സരം.
ലീഗ് ഘട്ട മത്സരങ്ങളുടെ ഷെഡ്യൂൾ മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്നാണ് വിവരം. അവസാന ലീഗ് മത്സരം മെയ് 17നാണ്. മെയ് 24നാണ് ഫൈനൽ. ഇക്കുറി ശനിയാഴ്ചകളിലെ രണ്ട് മത്സരങ്ങൾ എന്ന സംവിധാനം നിർത്തലാക്കിയിട്ടുണ്ട്. ഞായറാഴ്ചകളിൽ മാത്രമായിരിക്കും ഈ സീസണിൽ രണ്ട് മത്സരങ്ങൾ ഉണ്ടാകുക.
ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദും തങ്ങളുടെ മത്സരക്രമങ്ങൾ ട്വിറ്ററിലൂടെ പുറത്തു വിട്ടിട്ടുണ്ട്.
Chinnaswamy, here we come! Block your calendars! #PlayBold #NewDecadeNewRCB pic.twitter.com/nfXvSzQGAb
— Royal Challengers Bengaluru (@RCBTweets) February 15, 2020
Up & away, we are coming your way! Mark your calendars. #PlayBold #NewDecadeNewRCB pic.twitter.com/72elgDkGUI
— Royal Challengers Bengaluru (@RCBTweets) February 15, 2020
https://twitter.com/SunRisers/status/1228688053289410560
Discussion about this post