സ്വന്തം പാർട്ടിയായിട്ടും, മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെതിരെ തെരുവിലിറങ്ങാൻ ജ്യോതിരാദിത്യ സിന്ധ്യക്ക് താല്പര്യമുണ്ടെങ്കിൽ ഇറങ്ങാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെങ്കിൽ, പ്രക്ഷോഭത്തിന് ജനങ്ങളുടെ കൂടെ താനും തെരുവിലിറങ്ങുമെന്ന് ജോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ രോഷപ്രകടനം. മധ്യപ്രദേശിലെ സ്ഥിര നിയമനം ലഭിക്കാത്ത അധ്യാപകർ, നിയമനം ആവശ്യപ്പെട്ടു പ്രക്ഷോഭത്തിലാണ്. ഇവരെ പിൻതാങ്ങിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ തെരുവിലിറങ്ങുമെന്ന പരാമർശം.
മധ്യപ്രദേശ് കോൺഗ്രസ് പാർട്ടിയിലെ ഉന്നത നേതാക്കൾ തമ്മിലുള്ള കലഹം ഒഴിവാക്കി ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴേയ്‌ക്കുമാണ് ഈ കലഹം.
Discussion about this post