പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിലെത്തും.പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ ഇന്ന് അദ്ദേഹം അനാച്ഛാദനം ചെയ്യും. ഇതിനോട് ചേർന്ന് തന്നെ ഉപാധ്യായയുടെ പേരിൽ ഒരു മ്യൂസിയം കൂടി അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും.
ഒരു ദിവസം തന്നെ മുപ്പതിലധികം സംരംഭങ്ങളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയെന്ന പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ജ്യോതിർലിംഗ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മഹാകാൽ എക്സ്പ്രസ് ട്രെയിനും നരേന്ദ്രമോദിയെന്ന് ഫ്ലാഗ് ഓഫ് ചെയ്യും.ജ്യോതിർലിംഗ ക്ഷേത്രങ്ങളായ ഉജ്ജയിൻ,ഓംകാരേശ്വർ,വരാണസി എന്നിവ ഒറ്റ യാത്രയിൽ കോർത്തിണക്കിക്കൊണ്ടാണ് ഈ ട്രെയിൻ സർവീസ്.ബനാറസ് ഹിന്ദു സർവകലാശാലയിലെ പുതിയ രണ്ട് ആശുപത്രികളും പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും.











Discussion about this post