ജെയിംസ് ബോണ്ട് സീരീസിലെ ഇരുപത്തിയഞ്ചാമത്തെ ചലച്ചിത്രമായ നോ ടൈം ടു ഡൈ ഏപ്രിൽ രണ്ടിന് പുറത്തിറങ്ങും. ഡാനിയൽ ക്രെയ്ഗ് നായകനാവുന്ന ഈ ചിത്രം ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ്. ഡാനിയൽ ക്രെയ്ഗിന്റെ അഞ്ചാമത്തെയും അവസാനത്തെയും ജെയിംസ് ബോണ്ട് ചിത്രമായിരിക്കുമിത്.
ബ്രിട്ടനിലെ ചാരസംഘടനയായ എംഐ സിക്സ് ഉദ്യോഗസ്ഥനായ ജെയിംസ് ബോണ്ട് എന്ന ലോകപ്രശസ്ത കഥാപാത്രത്തെയാണ് ഡാനിയൽ ക്രെയ്ഗ് അവതരിപ്പിക്കുന്നത്. 250 മില്യൻ ഡോളർ നിർമാണച്ചെലവ് വരുന്ന ചിത്രം ലോകപ്രശസ്ത കമ്പനിയായ മെട്രോ ഗോൾഡ് വിൻ മേയറാണ് നിർമ്മിക്കുന്നത്.












