മിസൈൽ വിക്ഷേപണ സാമഗ്രികൾ അടങ്ങിയ ചരക്കുകപ്പൽ ഗുജറാത്ത് തുറമുഖത്ത് തടഞ്ഞു വയ്ക്കപ്പെട്ട സാഹചര്യത്തിൽ, കപ്പലിലെ ചരക്കുകൾ പരിശോധന നടത്തി പ്രതിരോധ ഗവേഷണ ഉദ്യോഗസ്ഥർ. ഈ മാസം ഫെബ്രുവരി മൂന്നിനാണ് ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് മിസൈലുകൾ വിക്ഷേപിക്കാനുള്ള ലോഞ്ചിംഗ് പാഡ് വഹിക്കുന്ന ചരക്കുകപ്പൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചത്.
ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ജിയാങ്യിൻ തുറമുഖത്തുനിന്നും പാകിസ്ഥാനിലെ ഖാസിം തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പൽ ഗുജറാത്ത് തീരത്ത് എത്തിയപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കപ്പലിൽ ഹോങ്കോങ്ങിലെ പതാകയാണെന്ന് സ്ഥിരീകരിക്കാത്ത റിപോർട്ടുകളുണ്ട് ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥരും കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.










Discussion about this post