കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതി എസ്ഐ കെ എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം കസ്റ്റഡി മരണകേസിലെ സിബിഐയുടെ ആദ്യ അറസ്റ്റാണ് സാബുവിന്റേത്.
സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Discussion about this post