ജമ്മു കശ്മീരിന് പ്രത്യേക തിയേറ്റർ കമാൻഡ് രൂപീകരിക്കുമെന്ന് സി.ഡി.എസ് ബിപിൻ റാവത്ത്. യുദ്ധസാഹചര്യം നിലനിൽക്കുന്ന തന്ത്രപ്രധാന മേഖലകളുടെ പ്രത്യേക സംരക്ഷണത്തിനുവേണ്ടി രൂപം കൊടുക്കുന്നതാണ് തിയേറ്റർ കമാൻഡുകൾ.ഇന്ത്യയുടെ എക്കാലത്തെയും പ്രശ്നമായ കശ്മീരിന് അർഹമായ സുരക്ഷാ പരിഗണന ലഭിക്കാൻ വേണ്ടി പ്രത്യേകം തീയേറ്റർ കമാൻഡ് രൂപീകരിക്കുമെന്ന് സി.ഡി.എസ് ബിപിൻ റാവത്ത് വ്യക്തമാക്കി.2022-ൽ ഔദ്യോഗികമായി കമാൻഡ് നിലവിൽ വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇതിന്റെ രൂപീകരണത്തിനായി പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും, പ്രത്യേക കമാൻഡിന്റെ ഘടനയും മറ്റു സവിശേഷതകളും അതിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊത്തം അഞ്ച് സ്പെഷ്യൽ തിയേറ്റർ കമാൻഡുകൾ രൂപീകരിക്കാനാണ് സൈന്യം ആലോചിക്കുന്നതെന്നും സി.ഡി.എസ് കൂട്ടിച്ചേർത്തു.
Discussion about this post