ഷഹീൻ ബാഗിൽ പൗരത്വം നിയമത്തിനെതിരെ സമരം ചെയ്യുന്നവരോട് മധ്യസ്ഥതയ്ക്ക് ഒരുങ്ങി സുപ്രീംകോടതി. അതേസമയം, സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ അത് ചെയ്യേണ്ടത് പൊതുനിരത്തിൽ അല്ലെന്നും സുപ്രീംകോടതി പറഞ്ഞു.
അനിശ്ചിതകാലത്തേക്ക് പൊതുഗതാഗതം തടസ്സപ്പെടുത്താൻ അധികാരമില്ലെന്നും, സമരക്കാർ മറ്റൊരു സ്ഥലം കണ്ടെത്തി പ്രതിഷേധം അങ്ങോട്ട് മാറ്റണമെന്നും കോടതി മുന്നറിയിപ്പ് കൊടുത്തു. ഡൽഹി പോലീസിനോട് സമരം ചെയ്യാൻ പുതിയ സ്ഥലം കണ്ടുപിടിച്ചു കൊടുക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, അഡ്വക്കേറ്റ് സാധന രാമചന്ദ്രൻ എന്നിവരോട് മധ്യസ്ഥ ചർച്ചകൾക്കായി സമരക്കാരെ കണ്ടു സംസാരിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post