ക്ഷേത്ര നിർമ്മാണത്തിനുള്ള രാമജന്മഭൂമിയിൽ നിന്നും അഞ്ചേക്കർ വിട്ടുകൊടുക്കാൻ സാധിക്കില്ലെന്ന് ക്ഷേത്രനിർമ്മാണ ടെസ്റ്റ്.67 ഏക്കർ ഭൂമിയിലെവിടെയും ഇസ്ലാം മതസ്ഥരുടെ സ്മശാനം കണ്ടെത്താൻ സാധിച്ചില്ലെന്നും അവർ അറിയിച്ചു.
ക്ഷേത്രനിർമ്മാണത്തിന് അനുവദിച്ച ഭൂമിയിൽ അഞ്ചേക്കറിൽ, മുസ്ലിങ്ങളുടെ ഖബർസ്ഥാൻ ഉണ്ടെന്നും, ആ ശ്മശാന ഭൂമി ഒഴിവാക്കണമെന്നും പരിസരവാസികളായ ചിലർ സുപ്രീംകോടതി അഭിഭാഷകനായ എം.ആർ ഷംഷാദ് മുഖേന രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനെ അറിയിച്ചിരുന്നു. എന്നാൽ 67 ഏക്കർ രാമജന്മഭൂമിയിൽ അത്തരമൊരു സ്മശാനം സ്ഥിതിചെയ്യുന്ന ജില്ലാ മജിസ്ട്രേറ്റ് അനുജ് ജാ മുഖേന ട്രസ്റ്റ് അംഗങ്ങൾ വ്യക്തമാക്കുകയായിരുന്നു








