Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

by Brave India Desk
Apr 17, 2026, 08:33 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ, തനിക്കെതിരെ ഉയർന്ന വിമർശകർക്ക് കൃത്യമായ മറുപടി നൽകി ടിവികെ അധ്യക്ഷൻ വിജയ്. താൻ മത്സരിക്കുന്ന പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിലെ വോട്ടർമാർക്ക് തന്നെ എളുപ്പത്തിൽ സമീപിക്കാനാകുമെന്നും, എല്ലാ മാസവും മണ്ഡലത്തിൽ നേരിട്ടെത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

2024-ൽ പാർട്ടി രൂപീകരിച്ചത് മുതൽ വിജയ് ജനങ്ങളിലേക്ക് ഇറങ്ങുന്നില്ലെന്നും, അദ്ദേഹം ഒരു ‘വർക്ക് ഫ്രം ഹോം രാഷ്ട്രീയക്കാരൻ’ ആണെന്നുമാണ് പ്രതിപക്ഷം പ്രധാനമായും വിമർശിച്ചിരുന്നത്. പെരമ്പൂരും ട്രിച്ചി ഈസ്റ്റും തനിക്ക് വളരെ പ്രിയപ്പെട്ട മണ്ഡലങ്ങളാണെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം വിജയ് പറഞ്ഞു.

Stories you may like

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

“തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളും നമ്മുടേതാണ്. എല്ലായിടത്തും നമ്മുടെ പ്രതിനിധികളുണ്ടാകും. എന്നാൽ എന്റെ മണ്ഡലത്തിൽ ഞാനാണ് എംഎൽഎ. നമ്മൾ സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ വലിയ ആത്മവിശ്വാസമുണ്ട്. എല്ലാ മാസവും ഞാൻ എന്റെ മണ്ഡലം സന്ദർശിക്കും. നിങ്ങൾക്ക് എന്നെ എളുപ്പത്തിൽ നേരിട്ട് കാണാം. അത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നിങ്ങൾ കരുതരുത്,” വിജയ് വ്യക്തമാക്കി.

ട്രിച്ചി ഈസ്റ്റിലെ ഡിഎംകെ സ്ഥാനാർത്ഥി ഇനിയോ ഇരുദയരാജിന്റെ പ്രചാരണത്തിനിടെ, തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വിജയ്യെ പരോക്ഷമായി വിമർശിച്ചിരുന്നു. ഡിഎംകെ സ്ഥാനാർത്ഥി ജനങ്ങളുടെ വീടുകളിൽ നേരിട്ടെത്തുമെന്നും, സഹായത്തിനായി ജനങ്ങൾ അദ്ദേഹത്തെ തേടിപ്പോകേണ്ടി വരില്ലെന്നുമായിരുന്നു ഉദയനിധിയുടെ വാക്കുകൾ.

കഴിഞ്ഞ വർഷം കരൂരിൽ നടന്ന ഒരു ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങളെ അവരെ പോയി കാണുന്നതിന് പകരം ചെന്നൈയിലേക്ക് വിളിച്ചുവരുത്തി വിജയ് കണ്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ കരൂർ സന്ദർശിക്കാൻ ഡിഎംകെ സർക്കാർ വിജയ്ക്ക് അനുമതി നിഷേധിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് ടിവികെ ഇതിന് നൽകിയ വിശദീകരണം.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സംസ്ഥാനത്തുടനീളം വിജയ് പര്യടനം ആരംഭിച്ചപ്പോൾ ശനിയാഴ്ചകളിൽ മാത്രമായിരുന്നു അദ്ദേഹം പ്രചാരണം നടത്തിയിരുന്നത്. ഇത് അദ്ദേഹത്തിന് ‘വീക്കെൻഡ് രാഷ്ട്രീയക്കാരൻ’ എന്ന പേര് വീഴാൻ കാരണമായിരുന്നു. എതിർ സ്ഥാനാർത്ഥികൾ ഇതെല്ലാം പ്രധാന പ്രചാരണായുധമാക്കുന്നതിനിടെയാണ് ജനങ്ങൾക്ക് കൃത്യമായ ഉറപ്പുമായി വിജയ് നേരിട്ട് രംഗത്തെത്തിയത്. 234 നിയമസഭാ സീറ്റുകളിലേക്കുള്ള തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23-നാണ് നടക്കുന്നത്. മെയ് 4-ന് വോട്ടെണ്ണൽ നടക്കും.

Tags: BJPvijayUdayanidhitvk
Share
Tweet
SendShare

Latest stories from this section

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

Latest News

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘11-ാം വയസ്സിൽ തുടങ്ങിയ അസഹ്യമായ വേദന; രോഗം തിരിച്ചറിഞ്ഞത് 29-ൽ!’; എൻഡോമെട്രിയോസിസ് ചെറുതല്ല; മുന്നറിയിപ്പുമായി ഡോക്ടർമാർ!

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

‘22,000 കോടി വെള്ളത്തിൽ!’; പാകിസ്താന് വൻ പ്രഹരമേൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; അതിർത്തി അടച്ച് ഇരുരാജ്യങ്ങളും; പ്രതിസന്ധിയിൽ കച്ചവടക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies