മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നടത്താനിരുന്ന റാലിയ്ക്ക് അനുമതി നിഷേധിച്ച് പൊലീസ്. ക്രമസമാധാന തകരുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പൊലീസിന്റെ നടപടി. ഫെബ്രുവരി 21-ന് മുംബൈ ആസാദ് മൈതാനത്തായിരുന്നു പരിപാടി നിശ്ചയിച്ചത്.
ഡിസംബറില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് ആളുകളെ ഇളക്കിവിട്ടു എന്ന കേസില്‍ ആസാദ് അറസ്റ്റിലായിരുന്നു.
ജനുവരി 16-ന് ജാമ്യത്തിലിറങ്ങിയ ആസാദ് വീണ്ടും സമരങ്ങളില്‍ സജീവമായി. ഇതോടെയാണ് റാലിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചത്.
Discussion about this post