വിമാനയാത്ര നിരക്കിൽ ഇനി മലയാളികൾക്ക് ഇളവ്.അധിക നിരക്കിൽ നിന്നും രക്ഷ നേടാൻ നോർക്കയും കുവൈറ്റ് എയർവെയ്സും തമ്മിൽ ധാരണയായി. നോർക്ക ഉദ്യോഗസ്ഥരും കുവൈറ്റ് എയർവെയ്സ് സെയിൽസ് മാനേജറും തമ്മിൽ ഉടമ്പടി ഒപ്പു വച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഉടമ്പടി അനുസരിച്ച് കുവൈറ്റ് എയർവെയ്സിൽ യാത്രചെയ്യുന്ന മലയാളികൾക്ക് ഏഴു ശതമാനം വരെ യാത്രാ നിരക്കിൽ ഇളവ് ലഭിക്കും. നോർക്ക ഐഡി കാർഡ് ഉള്ള പ്രവാസിക്കും പങ്കാളിക്കും പ്രായപൂർത്തിയാവാത്ത മക്കൾക്കുമാണ് നോർക്ക ഫെയർ എന്നറിയപ്പെടുന്ന ഈ പ്രത്യേക നിരക്ക് ലഭിക്കുക. കേരളത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന പങ്കാളികളായ പ്രവാസികൾക്ക് വളരെ ആശ്വാസം നൽകുന്നതാണ് ഈ നിരക്കെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫെബ്രുവരി 20 മുതൽ ഈ കരാർ നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











Discussion about this post