ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു സ്വർണം.87 കിലോഗ്രാം വിഭാഗത്തിൽ സോനപേട്ട് സ്വദേശി സുനിൽകുമാർ ആണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. കിർഗിസ്ഥാന്റെ ആസാദ് സാലിദിനോവിനെ 5-0 നു മലർത്തിയടിച്ചാണ് സുനിൽകുമാർ സ്വർണം നേടിയത്.
ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിൽ മുഴങ്ങിക്കേൾക്കുന്ന പേരാണിത്. ഈ വർഷം റോമിൽ നടന്ന വേൾഡ് റാങ്കിംഗ് സീരിസിലും സുനിൽകുമാർ വെള്ളി നേടിയിരുന്നു. മുൻപ് 2018-ലും 2019-ലും ഏഷ്യൻ അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ രണ്ടുവട്ടം സുനിൽകുമാർ സ്വർണം കരസ്ഥമാക്കിയിട്ടുണ്ട്.
Discussion about this post