കായംകുളം: ജാര്‍ഖണ്ഡില്‍ നിന്ന് മതപഠനശാലയിലേക്ക് കൊണ്ടുവന്ന കുട്ടികളെ റയില്‍വേ പൊലീസ് പിടികൂടി. ഏറനാട് എക്സ്പ്രസില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ആര്‍പിഎഫിനെ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കുട്ടികളെ ആലപ്പുഴ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലേക്ക് മാറ്റി.
അഞ്ചിനും 12നുമിടയില്‍ പ്രായമുള്ള 11 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പത്തനാപുരത്തെ മതപഠനശാലയിലേക്ക് കൊണ്ടുവരികയാണെന്നാണ് കൂടെയുള്ളവരുടെ വിശദീകരണം. എന്നാല്‍ മതിയായ രേഖകള്‍ ഇല്ലാതെയാണ് കുട്ടികളെ കൊണ്ടുവന്നത്. രേഖകള്‍ ഹാജരാക്കാന്‍ മതപഠനശാലയ്ക്ക് ആര്‍പിഎഫ് നിര്‍ദേശം നല്കി.
Discussion about this post