ഡല്‍ഹി: തലസ്ഥാനത്ത് ഇന്ത്യന്‍ കരസേനക്കായി പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. കന്റോണ്‍മെന്റ് മേഖലയിലെ 39 ഏക്കര്‍ വരുന്ന പ്രദേശത്താണ് ആസ്ഥാന മന്ദിരം ഉയരാന്‍ പോകുന്നത്.
രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീരസൈനികര്‍ക്ക് മുന്നില്‍ ഈ ആസ്ഥാന മന്ദിരം സമര്‍പ്പിക്കുന്നുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവാനേയടക്കമുള്ള സേനാ ഉദ്യോഗസ്ഥന്മാര് ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post