സൈന്യത്തിന്റെ കാലങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായി ഹിസ്ബുൾ മുജാഹിദ് ഭീകരൻ ഹിസ്ബുൾ മുജാഹിദ് ഭീകരൻ ജുനൈദ് ഫാറൂഖ് ഫാറൂഖ് പിടിയിലായി.ശനിയാഴ്ച നടന്ന ഒരു സംയുക്ത ഓപ്പറേഷനിലാണ് ഹിസ്ബുൾ മുജാഹിദ് സംഘടനയിലെ പ്രധാനിയായ ജുനൈദ് ഫാറൂഖ് പിടിക്കപ്പെട്ടത്.ഇന്ത്യൻ സൈന്യവും സി.ആർ.പി.എഫ് ടീമും ജമ്മു കശ്‍മീർ പോലീസും ചേർന്ന് ദിവസങ്ങളായി പ്ലാൻ ചെയ്ത പദ്ധതിയുടെ ഫലമാണ് ഈ അറസ്റ്റ്.
ഇയാളിൽ നിന്നും പിസ്റ്റലുകളും തിരകളും കണ്ടെടുത്തെന്ന് സൈന്യം അറിയിച്ചു.രണ്ട് ലഷ്കർ ഇ ത്വയിബ പ്രവർത്തകർ എൻകൗണ്ടറിൽ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്കകമാണ് ജുനൈദ് പിടിയിലാവുന്നത്.തീവ്രവാദികൾക്ക് സഹായങ്ങൾ ചെയ്തു കൊടുക്കുന്ന നാല്പതോളം പേർ അറസ്റിലായിട്ടുണ്ടെന്നും ജമ്മു കശ്മീർ പോലീസ് സൂചിപ്പിച്ചു
Discussion about this post