വെല്ലിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിവസമായ ഇന്ന് കളി അവസാനിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 216/5 എന്ന നിലയിലാണ്.
ആദ്യ ഇന്നിങ്ങ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡിന് തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് 89 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും, 44 റണ്‍സ് നേടിയ റോസ് ടെയ്‌ലറിന്റെയും മികവില്‍ ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ നേടി. 51 റണ്‍സിന്റെ ലീഡ് ആണ് ന്യൂസിലന്‍ഡ് ഇപ്പോള്‍ നേടിയിരിക്കുന്നത്. ബി.ജെ.വാട് ലിംഗ് (14), കോളിന് ഡി ഗ്രാന്റ്ഹോം (4) ആണ് ക്രീസില്‍.
ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്‌സ് 165 റണ്‍സില്‍ അവസാനിച്ചു.
Discussion about this post