ഭോപാൽ: ഓൺലൈനിലൂടെ ഓർഡർ ചെയ്താൽ മദ്യം വീട്ടുപടിക്കൽ എത്തിക്കുന്ന മദ്ധ്യപ്രദേശ് സർക്കാരിന്റെ പുതിയ എക്സൈസ് നയത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ കോൺഗ്രസ്സ് മദ്ധ്യപ്രദേശിനെ ഇറ്റലിയാക്കാൻ ശ്രമിക്കുകയാണെന്ന് ഇൻഡോറിൽ നിന്നുള്ള ബിജെപി എം എൽ എ രമേശ് മൻഡോല ആരോപിച്ചു.
ചില ഇറ്റാലിയൻ നേതാക്കളുടെ താത്പര്യപ്രകാരം കോൺഗ്രസ്സ് മദ്ധ്യപ്രദേശിനെ ഇറ്റലിയാക്കാൻ ശ്രമിക്കുകയാണ്. മദ്യം ഉത്പാദിപ്പിക്കുന്ന പ്രമുഖമായ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. ഇറ്റാലിയൻ മാതൃകയാണോ കമൽനാഥും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും സംസ്ഥാനത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മദ്ധ്യപ്രദേശ് സർക്കാരിന്റെ 2020-21ലെ എക്സൈസ് നയപ്രകാരം മദ്യ വിൽപ്പന ഓൺലൈനിലും ആരംഭിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2544 ഗ്രാമീണ മദ്യ വിൽപ്പന ശാലകളും 1061 വിദേശ മദ്യ ശാലകളും തുറക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post