കഠിനാധ്വാനം കൊണ്ട് ഒരു ഭാരതീയന് എത്തിപ്പിടിക്കാൻ കഴിയുന്നതിനേക്കാൾ ഏറ്റവും ഉത്തമോദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഡൊണാൾഡ് ട്രംപ്.
ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവും പകലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന നരേന്ദ്രമോദി, പകരം വെക്കാനില്ലാത്ത നേതാവാണെന്നാണ് അമേരിക്കൻ പ്രസിഡണ്ട് വിശേഷിപ്പിച്ചത്. വളരെ നിസ്സാരമായ ഒരു ചായക്കടക്കാരനിൽ നിന്നും ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്കുയർന്ന അദ്ദേഹം കഠിനാധ്വാനത്തിന്റെ പ്രതീകമാണെന്നും ഡൊണാൾഡ് ട്രംപ് കൂട്ടിച്ചേർത്തു.
Discussion about this post