തിരുവനന്തപുരം:35ാമത് ദേശീയ ഗെയിംസിന് ഇന്ന് തിരിതെളിയും. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു ഗെയിംസ് ഉദ്ഘാടനം ചെയ്യും. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യത്തില്‍ ഒളിംപ്യന്മാരായ പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജും ഗെയിംസിന് തിരിതെളിക്കും. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന കലാവിരുന്നും ഉദ്ഘാടന ചടങ്ങിലുണ്ടാകും.
ഏഴ് ജില്ലകളിലായാണ് മത്സരം. 11,500 അത്ലറ്റുകളാണ് ദേശീയ ചാമ്പ്യന്മാരാകാന് മല്‍സരിക്കുന്നത് . ഫെബ്രുവരി ഒന്നുമുതല്‍ 13 വരെ ഏഴ് ജില്ലകളിലായി തയ്യാറാക്കിയിരിക്കുന്ന മീറ്റ് 28 വേദികളിലായാണ് അരങ്ങേറുന്നത്. അത്ലറ്റിക്സ്, അക്വാട്ടിക്സ്, സൈക്ളിംഗ്, ജിംനാസ്റ്റിക്സ്, ഹാന്‍ഡ്ബാള്‍, നെറ്റ്ബാള്‍, സ്ക്വാഷ്, ടെന്നിസ്, വുഷു, ട്രയാത്ത്ലണ് തുടങ്ങിയവ തിരുവനന്തപുരത്ത് നടക്കുന്നത്. കബഡിയും ഖോഖോയും ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കും. ഹോക്കി, റഗ്ബി മത്സരങ്ങളാണ് കൊല്ലത്ത് നടക്കുക. കൊച്ചിയില്‍ ടേബിള്‍ ടെന്നിസ്, ആര്‍ച്ചറി, ബാഡ്മിന്റണ്‍, ഗോള്‍ഫ് തുടങ്ങിയവയും ആലപ്പുഴയില്‍ ജലകായിക മത്സരങ്ങളും അരങ്ങേറും. ജുഡോ, വെയ്റ്റ്ലിഫ്റ്റിംഗ് എന്നിവ തൃശൂരാണ്. കോഴിക്കോട്ട് വോളിബാള്‍, ഫുട്ബാള്‍ തുടങ്ങിയ ഇനങ്ങളാണ്. കണ്ണൂര്‍ മുണ്ടയാട്ടെ പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഗുസ്തി മത്സരങ്ങളാണ് നടക്കുന്നത്.
മോഹന്‍ ലാലിന്റെ മ്യൂസിക് ബാന്‍ഡായ ലാലിസത്തിന്റെ സംഗീത വിരുന്നും കേരളീയ പാരമ്പര്യ കലകളും കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗവുമടക്കം മൂന്നര മണിക്കൂറിലേറെ നീളുന്ന കലാസന്ധ്യയും ഗെയിംസ് ഉദ്ഘാടന ചടങ്ങിലുണ്ടാകും. 477 താരങ്ങളടങ്ങിയ കേരള ടീം ഒളിംപ്യന്‍ പ്രീജ ശ്രീധരന്റെ നേതൃത്വത്തിലാവും സ്റ്റേഡിയത്തിലെത്തുക. ഗെയിംസിന്റെ സുരക്ഷയ്ക്ക് കര, നാവിക, വ്യോമസേനകളുടെ വന്‍ സന്നാഹവുമുണ്ട്.
Discussion about this post