ട്വന്റി 20 പ്രദര്‍ശന പരമ്പരയ്ക്കുള്ള ഏഷ്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആറ് ഇന്ത്യന്‍ താരങ്ങളെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, ശിഖര്‍ ധവാന്, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നീ ഇന്ത്യന്‍ താരങ്ങളാണ് ഏഷ്യന്‍ ടീമില്‍ ഉള്ളത്. പാകിസ്ഥാന് ടീമില്‍ നിന്ന് ഒരാളുപോലും ഏഷ്യന്‍ ടീമില്‍ ഇടം നേടിയില്ല.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ടി20 പരമ്പരയിലാണ് ലോക ഇലവനും, ഏഷ്യന്‍ ഇലവനും തമ്മില്‍ ഏറ്റുമുട്ടുന്നത്.
അഫ്ഗാനിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍ എന്നീ ടീമില്‍ നിന്നാണ് ബാക്കി താരങ്ങള്‍ ഉള്ളത്. മാര്‍ച്ച് 18, 21 തിയതികളില്‍ ധാക്കയിലെ ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ ആണ് മല്‍സരങ്ങള്‍ നടക്കുന്നത്.
ഏഷ്യന്‍ ടീം: കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്, വിരാട് കോലി, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് (ഇന്ത്യ), തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹീം, മുസ്തഫിസുര്‍ റഹ്മാന് (ബംഗ്ലാദേശ്), തിസാര പെരേര, ലസിത് മലിംഗ, (ശ്രീലങ്ക), റാഷിദ് ഖാന്, മുജീബുര്‍ റഹ്മാന് (അഫ്ഗാനിസ്ഥാന്), സന്ദീപ് ലാമിച്ചാനെ (നേപ്പാള്‍).
Discussion about this post