പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടത്തുന്ന കലാപത്തിൽ, ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 17 കടന്നു.ഷഹ്ധാരയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്ക് എത്തിച്ചവരിൽ നാലുപേർ കൂടി മരണമടഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.
കലാപങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 200 കടന്നു.എഴുപതു പേർക്കും വെടിയേറ്റാണ് പരിക്ക്.ഒരുപാടു പേരുടെ നില ഗുരുതരമായതിനാൽ ,മരണസംഖ്യ ഇനിയും ഉയർന്നേക്കും.വടക്കു കിഴക്കൻ ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങളിലെല്ലാം നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്.










