അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ആഴത്തിൽ ശക്തിപ്പെടുത്തിയെന്ന് വൈറ്റ്ഹൗസ്.
ചൊവ്വാഴ്ച രാത്രിയോടെ ഇറക്കിയ ഒരു പ്രസ്താവനയിലാണ് അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക കാര്യാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. ഡൊണാൾഡ് ട്രംപിന്റെ ഈ സന്ദർശനം, ശക്തമായ വ്യാപാര ബന്ധങ്ങൾക്കു കാരണമായിട്ടുണ്ടെന്നും, അതുമൂലമുണ്ടാകുന്ന സാമ്പത്തിക അഭിവൃദ്ധിയും നിക്ഷേപവും തൊഴിലവസരങ്ങളും ഇരു രാജ്യങ്ങൾക്കും ഗുണകരമായിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് രണ്ടു ദിവസം നീണ്ടു നിന്ന ഇന്ത്യൻ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഭാര്യ മെലനിയ ട്രംപ്, മകൾ ഇവാൻക ട്രംപ്, മരുമകൻ ജാറെദ് കുഷ്നർ എന്നിവർ മടങ്ങിയത്.
Discussion about this post