കാണാതായ വെടിയുണ്ടകൾക്കു പകരം കൃത്രിമ വെടിയുണ്ടകൾ സ്റ്റോപ്പിൽ കാണിച്ചതിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് എസ് ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
പേരൂർക്കട എസ്.എ.പി ക്യാമ്പിൽനിന്ന് വെടിയുണ്ടകളും കാലി കെയ്‌സുകളും കാണാതായ സംഭവത്തിൽ അന്വേഷണം നടക്കവേയാണ് ഈ സംഭവമുണ്ടായത്. കേരള ആംഡ് പോലീസ്, അടൂർ ബറ്റാലിയനിലെ എസ്.ഐ റെജി ബാലചന്ദ്രനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ലോഹം ഉപയോഗിച്ച് നിർമ്മിച്ച പോലീസ് മുദ്ര, എസ്.എ.പി ക്യാമ്പിൽ നിന്നും ക്രൈംബ്രാഞ്ച് നേരത്തെ തന്നെ പിടിച്ചെടുത്തിരുന്നു. വെടിയുണ്ടകളും കെയ്‌സുകളും കാണാതായ സംഭവത്തിൽ ഊർജിതമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.













Discussion about this post