ഗുരുവായൂര്‍: ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു.84 വയസ്സായിരുന്നു. പ്രായാധക്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു.
ഗുരുവായൂര്‍ കേശവന് ശേഷം പൂര പ്രേമികളും ഭക്തരും ഏറ്റവും ആരാധനയോടെ കണ്ടിരുന്ന ഗജവീരനാണ് പത്മനാഭന്‍. ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക പത്മനാഭന്റെ പേരിലായിരുന്നു. 2.25 ലക്ഷം വരെയാണ് പത്മനാഭന്റെ ഏക്കം. 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയിരുന്നത് പത്മനാഭനാണ്.
1954 ജനുവരി 18നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പത്മനാഭനെ നടക്കിരുത്തുന്നത്.
Discussion about this post