ഡല്‍ഹി: ജസ്റ്റിസ് എസ്. മുരളീധറിന്റെ സ്ഥലം മാറ്റം കൊളിജീയത്തിന്റെ തീരുമാന പ്രകാരമുള്ള സ്വാഭാവിക നടപടിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. തീരുമാനത്തെ വിമര്‍ശിക്കുന്നതിലൂടെ കോണ്‍ഗ്രസ് ജുഡീഷ്യറിയോടുള്ള കൂറില്ലായ്മയാണ് വ്യക്തമാക്കുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ അര്‍ദ്ധരാത്രി സ്ഥലം മാറ്റിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.
Discussion about this post