ഡൽഹിയിൽ ദിവസങ്ങളായി നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപങ്ങളിൽ എല്ലാത്തരം ആയുധങ്ങളും ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
നാടൻ തോക്കുകൾ, കത്തികൾ, വാളുകൾ, നീണ്ട ബ്ലേഡുകൾ തുടങ്ങി എല്ലാത്തരം ആയുധങ്ങളും കലാപം അഴിച്ചുവിടുന്ന അക്രമാസക്തരായ ജനക്കൂട്ടം ഉപയോഗിക്കുന്നുവെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. ജനക്കൂട്ടം ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്ന ഗുരു തേജ് ബഹാദൂർ ആശുപത്രിയിലെയും, ജഗ് പർവേഷ് ചന്ദ്ര ആശുപത്രിയിലെയും ഡോക്ടർമാരാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇത്തരം ആയുധങ്ങൾ കൊണ്ടുള്ള മുറിവാണ് പരിക്കേറ്റവരിൽ അധികം പേർക്കുമെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.
പോലീസ് ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന മുഹമ്മദ് ഷാറൂഖ് എന്നൊരാളുടെ ചിത്രം മാധ്യമങ്ങളിൽ, ഡൽഹി കലാപങ്ങളുടെ മുഖമുദ്രയായി മാറിയിരുന്നു.
ഡൽഹിയിൽ നാടൻ തോക്ക് നിർമ്മിക്കുന്ന തരം സ്ഥലങ്ങളോ വ്യക്തികളോ ഇല്ലെന്നും തോക്കുകൾ പുറത്തു നിന്നും എത്തിച്ചതാവണമെന്നുമാണ് ഡൽഹി പോലീസ് കരുതുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നാണ് പ്രധാനമായും ആയുധങ്ങൾ എത്തുന്നത്.3500-5000 രൂപയ്ക്കുള്ളിൽ നാടൻ തോക്കുകൾ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സ്ഥലങ്ങളിൽ ലഭ്യമാണെന്നും പോലീസ് വെളിപ്പെടുത്തി.സംസ്ഥാനത്തിലെ മുസ്ലിം കേന്ദ്രീകൃത മേഖലയാണ് ഹിന്ദു മുസ്ലീം സംഘർഷങ്ങൾ പതിവു കാഴ്ചയായ പടിഞ്ഞാറൻ ഉത്തർപ്രദേശ്.
Discussion about this post