വെണ്ണക്കൽ കൊട്ടാരത്തിലെ അപൂർവ്വ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ്. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് അമേരിക്കയിലെ പ്രഥമ വനിത, ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിൽ ഭർത്താവിനോടൊപ്പം പങ്കിട്ട നിമിഷങ്ങൾ ആരാധകർക്കായി ഷെയർ ചെയ്തത്.
ഫെബ്രുവരി 24നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലനിയ ട്രംപും രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ കാണുന്ന ഓരോ കാഴ്ചയും ട്വിറ്ററിൽ പങ്കുവെച്ചിരുന്ന മെലനിയ, ഇന്ത്യയിൽ നിന്നും പോസ്റ്റ് ചെയ്യുന്ന 47-മത്തെ വീഡിയോയാണ് താജ്മഹലിന്റേത്.













Discussion about this post