നടൻ രജനികാന്ത് അതിഥിയായെത്തുന്ന സാഹസിക ടെലിവിഷന്‍ ഷോയായ മാന്‍ വേഴ്സസ് വൈല്‍ഡിന്റെ ടീസര്‍ പുറത്ത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ബന്ദിപ്പൂര്‍ വനമേഖലയിലാണ് ഷോ ചിത്രീകരണം നടത്തിയിരിക്കുന്നത്.
ടെലിവിഷന്‍ അവതാരകനായ ബിയര്‍ ഗ്രില്‍സിന്റെ സാഹസിക ടെലിവിഷന്‍ ഷോയാണ് ഡിസ്കവറി ചാനലിലെ മാന്‍ വേഴ്സസ് വൈല്‍ഡ്. ബാനിജയ് ഗ്രൂപ്പ് സെവന്റോറസ് എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ഷോയുടെ നിര്‍മാതാക്കള്‍.
മാര്‍ച്ച് 23 ന് രാത്രി എട്ടുമണിക്ക് പരിപാടി സംപ്രേഷണം ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായെത്തിയ ഷോയുടെ സംപ്രേഷണം ലോകശ്രദ്ധ നേടിയിരുന്നു.
Discussion about this post