കൊല്ലം ഇളവൂരിൽ കാണാതായ ആറു വയസ്സുകാരി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.വീടിന് സമീപത്തെ ഇത്തിക്കര പുഴയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടുകാരും മുങ്ങൽ വിദഗ്ധരും ചേർന്ന് പുറത്തെടുത്തു.ജലത്തിനടിയിൽ പുറത്തേക്ക് കാണാവുന്നത്ര മാത്രം ആഴത്തിലാണ് മൃതദേഹം ദൃശ്യമായത്. കുഞ്ഞിന്റെ വീട്ടിൽ നിന്നും ഏതാണ്ട് 200 മീറ്റർ മാത്രം അകലെയാണ് പുഴ.
വളരെ ആഴവും, അടിയിൽ ധാരാളം ചെളിയും ഉള്ളതാണ് ഇത്തിക്കര പുഴയെന്ന് സമീപവാസികൾ പറയുന്നു.കുട്ടി പുഴയിൽ വീണിട്ടുണ്ടാകും എന്ന് സംശയം ഇന്നലെ തന്നെ നാട്ടുകാർ ഉയർത്തിയിരുന്നു.
വ്യാഴാഴ്ച കാലത്ത് പത്തു മണിയോടെയാണ് സ്വന്തം വീട്ടിൽ നിന്നും ദേവനന്ദയെ കാണാതായത്. സംഭവ സമയത്ത് കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദേവനന്ദ ഉമ്മറത്തിരുന്ന് കളിച്ചു കൊണ്ടിരിക്കെ വീടിനു പുറകിൽ തുണി കഴുകുകയായിരുന്ന ഇവർ, കുറച്ചു നേരമായി കുട്ടിയുടെ ശബ്ദം കേൾക്കാഞ്ഞ് ചെന്ന് നോക്കുമ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്.
Discussion about this post