കൊല്ലം ഇളവൂരിൽ പുഴയിൽ വീണു മരിച്ച ആറുവയസ്സുകാരി ദേവനന്ദയുടേത് സ്വാഭാവിക മുങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടത്തിൽ പ്രാഥമിക നിഗമനം.കുട്ടി മുങ്ങി മരിച്ചതാണെന്നും ബലപ്രയോഗത്തിന്റെയോ അപകടപ്പെടുത്താൻ ശ്രമിച്ചതിന്റെയോ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലെന്നും റിപ്പോർട്ടിൽ ഡോക്ടർമാർ വ്യക്തമാക്കി.ശരീരത്തിൽ ബാഹ്യമായ പരിക്കുകൾ ഒന്നും തന്നെയില്ല.ചെളിയും വെള്ളവും ശ്വാസകോശത്തിലും വയറ്റിലും കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, മുങ്ങി മരണത്തിൽ ഇത് സ്വാഭാവികമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇന്നു രാവിലെ എട്ടു മണിയോടെയാണ് ദേവനന്ദയുടെ മൃതദേഹം ആറ്റിലെ വള്ളിപ്പടർപ്പുകൾ നിറഞ്ഞ ഭാഗത്തുനിന്നും കണ്ടെടുക്കുന്നത്. തീരദേശ പോലീസിലെ മുങ്ങൽ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post