ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ ചുമതലകളെ കുറിച്ച് പഠിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും സ്വന്തം പാര്‍ട്ടിയുടെ ചരിത്രമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
‘സോണിയ ഗാന്ധി ഞങ്ങളെ രാജ്യധര്‍മ്മം (സര്‍ക്കാരിന്റെ കടമ) പഠിപ്പിക്കേണ്ട. നിങ്ങളുടെ റെക്കോര്‍ഡ് മുഴുവന്‍ അക്രമങ്ങളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ്’, അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തില്‍ ഒരു സമുദായത്തില്‍ ഇല്ലാത്ത ആശങ്കകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളുമാണ്. ഇത്തരം വൈകാരിക വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നടപടിയെ ബി.ജെ.പി ശക്തമായി അപലപിക്കുന്നതായും സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേർത്തു.
Discussion about this post