വടക്കു കിഴക്കൻ ഡൽഹിയിൽ നടക്കുന്ന കലാപത്തിൽ വീടും സമ്പത്തും നഷ്ടപ്പെട്ടവർക്ക് അഭയം കൊടുക്കാനുള്ള തീരുമാനം മാറ്റി ജെഎൻയു. ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ മാനേജ്മെന്റ് പ്രതിനിധിയും രജിസ്ട്രാറുമായ പ്രമോദ് കുമാറാണ് തീരുമാനമറിയിച്ചു കൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയത്.
കലാപം രൂക്ഷമായി നടന്നിരുന്ന ദിവസങ്ങളിൽ ഇരകളോടും കിടപ്പാടം നഷ്ടപ്പെട്ടവരോടും ജെ.എൻ.യുവിലേക്ക് വരാൻ പരസ്യമായി ആഹ്വാനം ചെയ്തിരുന്നു.കഴിഞ്ഞ ഫെബ്രുവരി 26ന്, അഭയം ആവശ്യമുള്ള എല്ലാവർക്കും സ്വാഗതമെന്ന് ജെ.എൻ.യുവിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അധികാരികൾ പോസ്റ്റ് ചെയ്തതുമാണ്. ഈ നിലപാടാണ് ഇപ്പോൾ നിന്ന നിൽപ്പിൽ ജെഎൻയു മാറ്റിയിരിക്കുന്നത്.
ശക്തമായ താക്കീതാണ് കോളേജ് മാനേജ്മെന്റ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്നത്.ജെ.എൻ.യു ഒരു അഭയാർത്ഥി കേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനമില്ലെന്നും, പഠിക്കാനും ഗവേഷണത്തിനും മാത്രമുള്ളതാണ് കോളേജ് എന്നും, തീരുമാനങ്ങൾ ലംഘിക്കുന്നവർക്ക് അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നുമാണ് പുതിയ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
Discussion about this post