പടർന്നുപിടിക്കുന്ന കൊറോണ ബാധ തടയാൻ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശന വിസകൾ നൽകുന്നത് നിർത്തി സൗദി അറേബ്യ. ഏറ്റവുമധികം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കാണ് സന്ദർശക വിസ കൊടുക്കുന്നത് താൽക്കാലികമായി സൗദി ടൂറിസം മന്ത്രാലയം നിർത്തിവെച്ചത്.
ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇതിനോടകം നേടിയ ടൂറിസം വിസകൾ താൽക്കാലികമായി സർക്കാർ മരവിപ്പിച്ചിട്ടുണ്ട്. ടൂറിസം മിസൈൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നവർക്ക് മക്കയും മദീനയും സന്ദർശിക്കാൻ അനുമതി കൊടുക്കുന്നതും നിർത്തിവച്ചു.എംബസികളും കോൺസുലേറ്റും വഴി നേടിയ ടൂറിസ്റ്റ് വിസകളിൽ രാജ്യത്ത് പ്രവേശിക്കാൻ കഴിയുമോയെന്ന കാര്യം മുൻകൂട്ടി അന്വേഷിച്ചുറപ്പു വരുത്തണമെന്നും സൗദി സർക്കാർ അറിയിപ്പ് പുറപ്പെടുവിച്ചു.
Discussion about this post