പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് മറവിൽ നടത്തിയ ഡൽഹി കലാപത്തിന്റെ മുറിവുണങ്ങാതെ തലസ്ഥാനം. ഡൽഹി മെട്രോയുടെ രാജീവ് സ്റ്റേഷനിൽ ശനിയാഴ്ച കാലത്ത് രാജ്യദ്രോഹികൾ ക്കെതിരെയുള്ള മുദ്രാവാക്യം വിളികളുയർന്നു.
“ദേശ് കി ഗദ്ദാരോം കൊ..ഗോലി മാരോ സാലോം കോ ” എന്ന രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക എന്നർത്ഥം വരുന്ന മുദ്രാവാക്യമാണ് ജനക്കൂട്ടം മുഴക്കിയത്. സമീപത്തെ അഡ്വർടൈസിങ് ഏജൻസിയിലെ കോപ്പിറൈറ്ററായ വൈഭവ് സക്സേന ഇതിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചിരുന്നു. കഫേ കോഫി ഡേ ഔട്ട്ലെറ്റ് സമീപം ശനിയാഴ്ച കാലത്ത് പത്തരയോടെയാണ് പ്രതിഷേധ മുദ്രാവാക്യങ്ങളുയർന്നത്.
വൻകിട രാഷ്ട്രീയക്കാരുടെ ഒത്താശയോടുകൂടി സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിച്ചു കൊണ്ട് മനപ്പൂർവ്വം നടക്കുന്ന കലാപങ്ങൾ തലസ്ഥാന നഗരിയിലെ ജനങ്ങളിൽ വളരെയധികം വീർപ്പുമുട്ടലും വിദ്വേഷവും സൃഷ്ടിച്ചിട്ടുണ്ട്. ആംആദ്മി പാർട്ടി കൗൺസിലറായ താഹിർ ഹുസൈനെ, കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ വധിച്ചതിന് പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇയാളുടെ വീടിന്റെ ടെറസിന് മുകളിൽ നിന്ന് പെട്രോൾ ബോംബുകളും ആസിഡും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post