ജനീവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ യോഗം നടക്കുമ്പോൾ ഐക്യരാഷ്ട്രസഭ മന്ദിരത്തിന് പുറത്ത് പാകിസ്ഥാൻ സൈന്യത്തിനെതിരെ ബാനർ പതിച്ച് ന്യൂനപക്ഷങ്ങൾ.
സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷ മതങ്ങളിൽ പെട്ടവരാണ് യുഎൻ മനുഷ്യാവകാശ കൗൺസിൽ യോഗം നടക്കുമ്പോൾ പുറത്ത് പാകിസ്ഥാൻ സൈന്യത്തിനെതിരെ ബാനർ പതിച്ചത്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാൻ സൈന്യം ആണെന്നാണ് ബാനറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ബലൂച്ച്,പഷ്തൂൺ മേഖലയിൽ നിന്നുള്ള മറ്റു ചില പ്രവർത്തകർ, പാക്കിസ്ഥാൻ സൈന്യത്തിലുള്ള നിശബ്ദമായ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ ഐക്യരാഷ്ട്രസഭാ മന്ദിരത്തിനു മുന്നിൽ യോഗം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന കൊടുംക്രൂരതകൾക്കെതിരെ ആദ്യമായി ശബ്ദമുയർത്തിയത് ഇന്ത്യയാണ്. പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്നതടക്കം നിരവധി മാർഗങ്ങൾ, ഇന്ത്യ ന്യൂനപക്ഷങ്ങളെ രക്ഷപ്പെടുത്താൻ ആവിഷ്കരിച്ചിട്ടുണ്ട്.തുടർന്ന് വിവിധ രാജ്യങ്ങൾ ഏറ്റുപിടിച്ച പ്രക്ഷോഭത്തിനൊടുവിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമടക്കം പലരും പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചിരുന്നു.
Discussion about this post