തിരുവനന്തപുരം തീർത്ഥപാദമണ്ഡപം പിടിച്ചെടുത്ത് സർക്കാർ അധീനതയിലാക്കിയതിനെ തുടർന്ന് കിഴക്കേക്കോട്ടയിൽ സംഘർഷാവസ്ഥ. കിഴക്കേകോട്ടയിൽ ഉള്ള 65 സെന്റ് സ്ഥലം ഇനി സർക്കാർ അധീനതയിലാവും.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ തീർത്ഥപാദ മണ്ഡപം കേരള സർക്കാർ പിടിച്ചെടുത്ത നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചു കൊണ്ടുള്ള ആസൂത്രിത സർക്കാർ നീക്കത്തെ തടയാൻ ശ്രമിച്ചതിനെ തുടർന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, ബിജെപി സംസ്ഥാന സമിതി അംഗം പോങ്ങുമ്മൂട് വിക്രമൻ, ചാല വാർഡ് കൗണ്സിലറും ബിജെപി മണ്ഡലം പ്രഡിഡന്റുമായ എസ്. കെ. പി. രമേഷ് എന്നീ നേതാക്കളെ അറസ്റ്റു ചെയ്ത് ഫോർട്ടുപോലീസ് സ്റ്റേഷനിൽ എത്തിച്ചു. തീർത്ഥപാദ മണ്ഡപ പരിസരത്ത് സംഘർഷാവസ്ഥ തുടരുന്നു.
Discussion about this post