മരണങ്ങൾ തുടർക്കഥയാക്കിക്കൊണ്ട് കൊറോണ വൈറസ്. രോഗബാധ മൂലം ഇന്നലെ മാത്രം ചൈനയിൽ 35 പേർ മരിച്ചു. ഇതോടെ, വൈറസ് മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം 2870 ആയി.
ചൈനയിൽ, ശനിയാഴ്ച മാത്രം 573 പുതിയ രോഗികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന രോഗബാധയുടെ നിരക്കാണിത്. ശനിയാഴ്ച മാത്രം മരിച്ച 35 പേരിൽ, 34 പേരും ഹ്യുബേ പ്രവിശ്യയിലാണ്. ബാക്കിയുള്ള ഒരാൾ ഹെനാനിലും. രോഗബാധിതരിൽ 563 പേർ വുഹാനിലാണെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ വെളിപ്പെടുത്തി.
Discussion about this post