കലാപം കെട്ടടങ്ങിയ ഡൽഹിയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ആദ്യത്തെ മൃതദേഹം ഡൽഹി ഗോകുൽ പൊലീസ് സ്റ്റേഷനു സമീപത്തു നിന്നും, രണ്ടാമത്തെയും മൂന്നാമത്തെയും മൃതദേഹങ്ങൾ യഥാക്രമം കനാലിൽ നിന്നും അഴുക്കുചാലിൽ നിന്നുമാണ് കണ്ടെത്തിയത്.
വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ വൃത്തിയാക്കുമ്പോൾ ഇനിയും മൃതദേഹങ്ങൾ കിട്ടുമോയെന്ന സംശയവും ജനങ്ങൾ പങ്കുവയ്ക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ, പ്രക്ഷോഭമെന്ന മറവിൽ നടന്ന കലാപത്തിൽ ഡൽഹിയിൽ 40-ൽ അധികം പേർ മരിച്ചിരുന്നു. ഏറെപേരും വെടിയേറ്റാണ് മരിച്ചത്. അതേസമയം ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Discussion about this post