ജമ്മു കശ്മീരിലെ വാണിജ്യകേന്ദ്രമായ സിറ്റി ചൗക്കിന്റെ പേര് ഭാരത് മാതാ ചൗക്ക് എന്നു മാറ്റി. ജമ്മു മുന്‍സിപ്പല്‍ കോര്‍പറേഷനാണ് പേര് മാറ്റിയുള്ള ബോര്‍ഡ് സ്ഥാപിച്ചത്. പേര് മാറ്റുന്നതിനുള്ള പ്രമേയം കഴിഞ്ഞ ദിവസം പാസ്സാക്കിയിരുന്നു.ബി.ജെ.പിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.
സിറ്റി ചൗക്കിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ഡെപ്യൂട്ടി മേയറായ പൂര്‍ണ്ണിമ ശര്‍മ ചര്‍ച്ചക്ക് വെക്കുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്നും പേര് മാറ്റാനുള്ള നിര്‍ദേശം വന്നതിനാലാണ് പ്രമേയം കൊണ്ടുവന്നത്.
ഇതിനടുത്തുള്ള റോഡ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ഓര്‍മ്മക്കായി അടല്‍ ജി ചൗക്ക് എന്നും നാമകരണം ചെയ്തിട്ടുണ്ട്.









Discussion about this post