വാഷിംഗ്ടൺ : ചൈന-തയ്‌വാൻ സംഘർഷം ഏറ്റവും മോശമായിരിക്കുന്ന സമയത്ത് ചൈനയ്ക്ക് അമേരിക്കയുടെ ഇരുട്ടടി. യുഎസും തായ്‌വാനും തമ്മിൽ 500 ബില്യൺ ഡോളറിന്റെ ഒരു മെഗാ-ഡീൽ ഒപ്പുവെച്ചു. ആഗോള വ്യാപാര രംഗത്ത് തന്നെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് അമേരിക്കയും തായ്‌വാനും തമ്മിലുള്ള ഈ സമഗ്ര വ്യാപാര കരാർ.
തായ്‌വാൻ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതും അതിനു പകരമായി തായ്‌വാൻ യുഎസിൽ 250 ബില്യൺ യുഎസ് ഡോളറിന്റെ പുതിയ നിക്ഷേപം നടത്തുന്നതുമായ ഒരു പ്രധാന വ്യാപാര കരാറിൽ ആണ് യുഎസും തായ്‌വാനും ധാരണയിലെത്തിയിരിക്കുന്നത്. നേരത്തെ തായ്‌വാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് 32 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. പിന്നീട് അത് 20 ശതമാനമായി കുറച്ചു. ഇപ്പോൾ പുതിയ കരാർ പ്രകാരം, താരിഫ് നിരക്ക് 15 ശതമാനമായി കുറവ് വരുത്തിയിരിക്കുകയാണ്.
പുതിയ കരാർ പ്രകാരം തായ്‌വാൻ കമ്പനികൾ യുഎസിലെ അഡ്വാൻസ്ഡ് സെമികണ്ടക്ടർ, എഐ മേഖലകളിൽ 250 ബില്യൺ ഡോളർ നേരിട്ട് നിക്ഷേപിക്കും. കൂടാതെ തായ്‌വാൻ സർക്കാർ 250 ബില്യൺ ഡോളർ ക്രെഡിറ്റ് ഗ്യാരണ്ടിയും നൽകും. അതേസമയം ഈ കരാറിനെതിരെ രൂക്ഷ വിമർശനവുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. തായ്‌വാനെ അമേരിക്ക സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിന്റെ ഭാഗമാണ് ഈ സമഗ്ര വ്യാപാര കരാർ എന്നാണ് ചൈന വിശേഷിപ്പിച്ചത്.












Discussion about this post