വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഏറെ ആഗ്രഹിച്ച സമാധാനത്തിനുള്ള നോബെൽ സമ്മാനം ഒടുവിൽ അദ്ദേഹത്തെ തേടിയെത്തി. 2025ലെ സമാധാനത്തിനുള്ള നോബെൽ സമ്മാന ജേതാവ് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തനിക്ക് ലഭിച്ച പുരസ്കാരം യുഎസ് പ്രസിഡന്റിന് സമ്മാനിച്ചു. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഒരു സ്വകാര്യ യോഗത്തിൽ വച്ചാണ് മച്ചാഡോ ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാന മെഡൽ സമ്മാനിച്ചത്.
അമേരിക്കൻ സൈന്യം കാരക്കാസിൽ നിന്നും വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി തടവിലാക്കിയ സാഹചര്യത്തിലാണ് രാജ്യത്തെ പ്രതിപക്ഷ നേതാവായ മച്ചാഡോ സമ്മാനവുമായി ട്രംപിനെ കാണാനെത്തിയത്. വെനിസ്വേലക്കാർക്ക് ഇത് ഒരു ചരിത്ര ദിനമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം മച്ചാഡോ പ്രതികരിച്ചു. വെനിസ്വേലയുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് നോബൽ സമ്മാനം സമ്മാനിച്ചത് എന്നും മച്ചാഡോ വ്യക്തമാക്കി.
പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രകടനമായിരുന്നു ഈ നീക്കമെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് അറിയിച്ചു.











Discussion about this post