ഇന്ത്യയിലെ വിമാനങ്ങളിൽ, ആഭ്യന്തര വിമാന സർവീസുകളിലും ഇനി ഓൺ ബോർഡ് വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതുവരെ അന്താരാഷ്ട്ര വിമാന സർവീസുകളിൽ മാത്രമാണ് ഇന്റർനെറ്റ് സൗകര്യം ഉണ്ടായിരുന്നത്. എന്നാൽ തിങ്കളാഴ്ച, ആഭ്യന്തര വിമാന സർവീസുകളിലും വൈഫൈ സൗകര്യം ലഭ്യമാക്കാൻ ഉള്ള അനുമതി കേന്ദ്രസർക്കാർ നൽകിയിരുന്നു. ഇതോടെയാണ് ആഭ്യന്തര സർവീസുകളിലും യാത്രക്കാർക്ക് ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുമെന്ന് കമ്പനികൾ പ്രഖ്യാപിച്ചത്.
വിസ്താര വിമാനക്കമ്പനിയുടെ മേധാവി ലെസ്‌ലി തങ്, താങ്കളുടെ ബോയിങ് 787-9 വിമാനങ്ങളിൽ വൈഫൈ സൗകര്യം ലഭ്യമാക്കിയ വിവരം അറിയിച്ചു. ഇതോടെ ഇന്ത്യക്കകത്ത് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഇന്റർനെറ്റ് സൗകര്യം പ്രദാനം ചെയ്യുന്ന ആദ്യ കമ്പനിയായി വിസ്താര മാറും.
Discussion about this post