പൗരത്വ ഭേദഗതി നിയമത്തിന് പിറകെ ജനസംഖ്യ നിയന്ത്രണത്തിനുള്ള നിയമവും നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. ഇവന്റെ പ്രാരംഭ ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൂർത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി. മധുരയിലെ ചൈതന്യ വിഹാർ സ്വാമി വാമദേവ് ജ്യോതിർ മഠത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.
കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുന്നത് അസാധ്യമാണെന്നാണ് കരുതിയിരുന്നത്. പദവി റദ്ദാക്കിയാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് എല്ലാവരും ഭയന്നിരുന്നു. നിഷ്പ്രയാസം അത് എടുത്തുകളയാൻ മോദി സർക്കാരിന് സാധിക്കുമെങ്കിൽ, രാജ്യത്തിന് അനുകൂലമായ ഏത് നിയമം നടപ്പിലാക്കാനും ഈ സർക്കാരിന് സാധിക്കുമെന്ന് സാധ്വി നിരഞ്ജൻ ജ്യോതി വ്യക്തമാക്കി.
Discussion about this post