ഡല്‍ഹി: ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ(കൊവിഡ് 19) ബാധിച്ചതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെയാണ് 21 പേരെ നിരീക്ഷണ ചാവ്ല ക്യാമ്പിലേക്ക് മാറ്റിയത്. എയിംസില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായി കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി. ഇറ്റലിയില്‍ നിന്ന് ജയ്പുര്‍ സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് ബാധയെ നേരിടുന്നതിനായി വിപുലമായ തയ്യാറെടുപ്പുകള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “കൊവിഡ് -19 നോവല്‍ കൊറോണ വൈറസിനെക്കുറിച്ച് വിപുലമായ അവലോകനം നടത്തി. ഇന്ത്യയിലെത്തുന്നവരെ പരിശോധിക്കുന്നത് മുതല്‍ വൈദ്യസഹായം നല്‍കുന്നത് വരെ വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു,” അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
കൊറോണയെ പ്രതിരോധിക്കുന്നതിനായി 12 ബില്യണ്‍ ഡോളറിന്റെ പാക്കേജ് ലോകബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്ക് രോഗപ്രതിരോധത്തിനുള്ള സഹായം നല്‍കുകയാണ് പ്രധാനലക്ഷ്യം. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസാണ് പ്രഖ്യാപനം നടത്തിയത്. കൊറോണ ദരിദ്ര രാജ്യങ്ങള്‍ക്ക് വലിയ ബാദ്ധ്യതയാവും വരുത്തുക. അതുകൊണ്ട് അവര്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കൂടുതല്‍ ഫണ്ട് ആവശ്യമായി വരും. ഇതിനായാണ് അടിയന്തര സഹായം അനുവദിച്ചതെന്ന് ലോകബാങ്ക് വ്യക്തമാക്കി.
Discussion about this post