മഥുര: നൂറുകണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍വശക്തനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുര ബര്‍സാനയില്‍ രാധ ബിഹാരി ഇന്റര്‍കോളേജിലെ രംഗോല്സവ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
500 വര്‍ഷമായി പരിഹരിക്കാതെ കിടന്ന അയോധ്യപ്രശ്നം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് പരിഹരിച്ചത്. ഗംഗയുടെ ശുചീകരണത്തില്‍ ഞങ്ങള്‍ വിജയം കണ്ടു. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ യമുനയെയും ശുദ്ധീകരിക്കണം. ഇവ നദികള്‍ മാത്രമല്ല, നമ്മുടെ സാംസ്കാരിക പൈതൃകവുമാണ്. നദികളുമായി നമുക്ക് മാതൃബന്ധമാണുള്ളതെന്നും യോഗി വ്യക്തമാക്കി.
Discussion about this post