മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍ പാഷ ഉപയോഗിക്കുന്ന ആഡംബര കാര്‍ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ആരോപണം. കെ.എല്‍ 01 6669 എന്ന നമ്പറിലുള്ള 75 ലക്ഷം രൂപ വിലയുള്ള കാര്‍ രാമകൃഷ്ണ ബാബു എന്നയാളുടേ പേരിലാണ് എടുത്തിരിക്കുന്നതെന്നും, ആ കാര്‍ ആരുടേതാണ് എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആര്‍.വി ബാബു ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
‘താങ്കളാണോ അതുപയോഗിക്കുന്നത് ?എന്തിനാണ് ഇത് മറ്റൊരാളുടെ പേരില്‍ എടുത്തത് ?ആരാണീ രാമകൃഷണന്‍ ബാബു?മുക്കാല്‍ കോടി രൂപ വിലവരുന്ന ഈ കാര്‍ വാങ്ങാനുള്ള വരുമാനം ഒന്നു വ്യക്തമാക്കാമോ ?അതോ ആരെങ്കിലും താങ്കള്‍ക്ക് സമ്മാനിച്ചതാണോ ?ആണെങ്കില്‍ ആര്?എന്തിന്? എന്ത് പ്രത്യുപകാരത്തിനാണ് ഈ സമ്മാനം ?’-എന്നി ചോദ്യങ്ങളാണ് ആര്‍.വി ബാബു ഉന്നയിക്കുന്നത്. പറയണം പാഷ ജഡ്‌ജേ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സിഎ എ വിരുദ്ധ സമരത്തിന്റെ നാവായി പ്രവര്‍ത്തിച്ചാല്‍ ഇതിലും കൂടുതല്‍ കിട്ടുമെന്നത് തന്റെ അറിവില്ലായ്മ ആണോ ? എന്നും ആര്‍.വി ബാബു ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
പറയണം പാഷ ജഡ്‌ജേ, രാമകൃഷണന്‍ ബാബുവിന്റെ പേരില്‍ എടുത്ത KL O16669 എന്ന 75 ലക്ഷം രൂപ വിലവരുന്ന ബെന്‍സ് കാര്‍ താങ്കളുടേതാണോ?താങ്കളാണോ അതുപയോഗിക്കുന്നത് ?എന്തിനാണ് ഇത് മറ്റൊരാളുടെ പേരില്‍ എടുത്തത് ?ആരാണീ രാമകൃഷണന്‍ ബാബു?മുക്കാല്‍ കോടി രൂപ വിലവരുന്ന ഈ കാര്‍ വാങ്ങാനുള്ള വരുമാനം ഒന്നു വ്യക്തമാക്കാമോ ?അതോ ആരെങ്കിലും താങ്കള്‍ക്ക് സമ്മാനിച്ചതാണോ ?ആണെങ്കില്‍ ആര്?എന്തിന്? എന്ത് പ്രത്യുപകാരത്തിനാണ് ഈ സമ്മാനം ?
ഇബ്രാഹിം കുഞ്ഞോ ഫസല്‍ ഗഫൂറോ ഇങ്ങനെ ഒന്നു വാങ്ങിയാല്‍ ആ ചോദ്യം ഉണ്ടാവില്ല .താങ്കള്‍ നീതിപീoത്തിന്റെ കാവലാളായിരുന്നല്ലോ ?അനീതിക്കെതിരായ ശബ്ദമായിരുന്നല്ലോ പാഷാ…..
അതോ ഈ സിഎ എ വിരുദ്ധ സമരത്തിന്റെ നാവായി പ്രവര്‍ത്തിച്ചാല്‍ ഇതിലും കൂടുതല്‍ കിട്ടുമെന്ന എന്റെ അറിവില്ലായ്മ ആണോ ?.













Discussion about this post