നിർഭയ കൊലക്കേസ് പ്രതികളിലൊരാളായ പവൻ ഗുപ്തയുടെ വധശിക്ഷ റദ്ദാക്കണമെന്ന ദയാഹർജി പ്രസിഡന്റ് രാംനാഥ് കോവിന്ദ് തള്ളി.
നാല് പ്രതികളുടെയും വധശിക്ഷ, ബുധനാഴ്ച പുലർച്ചെ നടപ്പിലാക്കാനിരിക്കേയാണ് പ്രതികളിലൊരാളായ പവൻ ഗുപ്‌ത, രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചത്.പ്രതിക്ക് രക്ഷപ്പെടാനുള്ള ദയാഹർജിയെന്ന സാധ്യത നിലനിൽക്കുന്നതിനാൽ, മാർച്ച് 3 ന് തൂക്കിക്കൊല്ലാനുള്ള നടപടികൾ നിർത്തി വെക്കണമെന്ന് പ്രതിയുടെ അഭിഭാഷകനായ എ.പി സിംഗ് കോടതിയിൽ വാദിച്ചിരുന്നു.നിർഭയ കൊലക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ, രക്ഷപ്പെടാനുള്ള സാധ്യതകൾ നില നിന്നിരുന്ന ഒരേയൊരു പ്രതിയായിരുന്നു പവൻ ഗുപ്ത. പ്രതിയുടെ ദയാഹർജി തള്ളാൻ വേണ്ടി ഡൽഹി സർക്കാറും ശുപാർശ ചെയ്തിരുന്നു.
Discussion about this post