മുംബൈ: നികുതി വെട്ടിപ്പ് കേസില്‍ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ മൂന്നിടത്തെ സ്വത്തുക്കള്‍ കണ്ടുകെട്ടി ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന്. 9.5 കോടിയുടെ നികുതി കുടിശ്ശികയാണ് നീരവ് മോദിയുടെ പേരിലുള്ളത്. ഇയാളുടെ നാല് സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള നടപടിയിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം.
ഇതില്‍ മൂന്നെണ്ണം വ്യവസായ സ്ഥാപനവും ഒന്ന് താമസ സമുച്ചയവുമാണ്. ഈ സാഹചര്യത്തില്‍ സ്വത്തുക്കളുടെ മേലുള്ള നികുതി കുടിശ്ശിക എത്രയും നേരത്തേ അടക്കണമെന്ന് കാണിച്ച് ഇ.ഡിക്ക് ബി.എം.സി കത്തെഴുതിയിരുന്നു. മുംബൈയിലെ ലോവര്‍ പരേല്‍ മേഖലയിലെ പെനിന്‍സുല ബിസിനസ് പാര്‍ക്കിലെയും കുര്ളയുടെ പ്രാന്തപ്രദേശത്തെ കോഹിനൂര്‍ സിറ്റിയിലെയും വസ്തുവകകളാണ് ബി.എം.സി കണ്ടുകെട്ടിയത്.
അതേസമയം ലണ്ടനില്‍ ജയിലിലുള്ള മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടീഷ് കോടതി അഞ്ചാമതും തള്ളി.
ബാങ്ക് വായ്പയെടുത്ത് ലണ്ടനിലേക്ക് കടന്ന 49കാരനായ നീരവ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായതു മുതല്‍ ദക്ഷിണ ബ്രിട്ടനിലെ വാന്റ്സ്വര്‍ത്ത് ജയിലിലാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ അഞ്ചാം തവണയും ലണ്ടന്‍ ഹൈകോടതി തള്ളിയത്.
Discussion about this post