തന്റെ പേരിലുള്ള സോളാർ തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സരിത.എസ്.നായർ ഹൈക്കോടതിയെ സമീപിച്ചു.സരിത സമർപ്പിച്ച ഹർജിയിൽ, ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ചാലക്കുടി പോലീസ് സ്റ്റേഷനിൽ 2013-ൽ രജിസ്റ്റർ ചെയ്ത തട്ടിപ്പു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചത്. ഈ കേസിൽ കുറ്റവിമുക്തയാക്കണമെന്ന ആവശ്യമായി സരിത സമർപ്പിച്ച ഹർജി തൃശ്ശൂർ അഡീഷണൽ സെഷൻസ് ജഡ്ജി എസ്. ഭാരതി തള്ളിയിരുന്നു.ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്റെ പേരിൽ ഒരു സ്ഥാപനമാരംഭിച്ച ശേഷം പണം തട്ടിയതിനാണ് സരിതയുടെ പേരിൽ ചാലക്കുടി സ്റ്റേഷനിൽ കേസുള്ളത്.ചാലക്കുടി സ്വദേശി പോൾ വിൻസെന്റിൽ നിന്നും സൗരോർജ്ജ പാനൽ സ്ഥാപിക്കാമെന്നു പറഞ്ഞ് 3, 81,500 രൂപ കൈപ്പറ്റിയ കേസിലാണ് സരിതയും ഭർത്താവ് ബിജു രാധാകൃഷ്ണനും നിയമ നടപടി നേരിടുന്നത്.
Discussion about this post